ശുചിത്വമാണ് സേവനം: ഓമശേരിയില്‍ ഒരു മണിക്കൂര്‍ ശുചീകരണം നടത്തി
1339833
Monday, October 2, 2023 12:26 AM IST
താമരശേരി: "ശുചിത്വമാണ് സേവനം' കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓമശേരി ടൗണില്‍ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.
രാവിലെ 10 മുതല്‍ 11 വരെ നടന്ന ശുചീകരണ യജ്ഞത്തില്‍ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കർമ സേനാംഗങ്ങളും പങ്കാളികളായി. പഞ്ചായത്തോഫീസ് പരിസരവും ബസ് സ്റ്റാൻഡുമാണ് ശുചീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.