മലയോര ഹൈവേ: കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കണം
1339829
Monday, October 2, 2023 12:26 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് അങ്ങാടിയിൽ കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചു നീക്കേണ്ടി വരികയും കച്ചവട സ്ഥാപനങ്ങളെ ബാധിക്കുന്നതുമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന കാര്യത്തിൽ പരിഹാരം കാണാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് വ്യാപാര ഹാളിൽ നടന്ന കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ കൂരാച്ചുണ്ട് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
ഹൈവേയ്ക്ക് വേണ്ടി ഭൂമിയുടെ സമ്മതപത്രം ഒപ്പിട്ടു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഹൈവേയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചെമ്പ്ര മുതൽ ഇരുപത്തൊട്ടംമൈൽ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ടെൻഡർ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിനാൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനുമായി അധികൃതർ ചർച്ച നടത്തി പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയരാജ് മൂടാടി ഉദ്ഘാടനം ചെയ്തു. ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു.
ജോർജ് കരുമത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രാജൻ, എൻ. സജീവൻ, കെ.പി. സുധീഷ്, റംല വടകര, സി.പി. ചന്ദ്രമതി, ബബിത പാവണ്ടൂർ, ബാബു കൂത്താളി, റോയ് ചുവപ്പുങ്കൽ, പി.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗോപാലൻ പുല്ലാഞ്ഞിപറമ്പത്ത് (പ്രസിഡന്റ്), ജോർജ് കരുമത്തിൽ (സെക്രട്ടറി), സി.എ. പുരുഷോത്തമൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗമായി ജോർജ് കരുമത്തിലിനെ നോമിനേറ്റ് ചെയ്തു.