കോഴിക്കോട്: മൺസൂൺകാല നിയന്ത്രണം അവസാനിച്ചതിനുശേഷം ചരക്കുനീക്കം ആരംഭിച്ചതോടെ ബേപ്പൂർ തുറമുഖം സജീവമായി. ലക്ഷദ്വീപിലേക്ക് ഉരുമാർഗം ചരക്കുനീക്കം ആരംഭിച്ചതോടെയാണ് നാല് മാസത്തിലേറെ നീണ്ട ഇടവേളക്കുശേഷം തുറമുഖം ഉണർന്നത്.
സമുദ്ര വ്യാപാര ഗതാഗത നിയമ പ്രകാരം മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ഇടത്തരം-ചെറുകിട തുറമുഖങ്ങൾവഴി സാധാരണ യാത്രാ കപ്പലുകൾക്കും മറ്റ് വെസലുകൾക്കും നിരോധനം ഏർപ്പെടുത്താറുണ്ട്. നിരോധനം നീങ്ങിയിട്ടും യഥാസമയം ചരക്കുനീക്കം പുനരാരംഭിക്കാനായിരുന്നില്ല. ദ്വീപിലേക്കുള്ള കയറ്റുമതി ആരംഭിക്കുന്നതോടെ തുറമുഖത്തെ ഇരുനൂറോളം തൊഴിലാളികൾക്ക് ജോലി ലഭിക്കും. മുപ്പതോളം യന്ത്രവൽകൃത വെസലുകൾ ബേപ്പൂർ–ലക്ഷദ്വീപ് റൂട്ടിൽ ചരക്ക് കയറ്റിറക്ക് രംഗത്തുണ്ട്.