കൂരാച്ചുണ്ട്: സമ്പൂർണ മാലിന്യ മുക്തമാക്കാൻ കർമ പദ്ധതികളുമായി കൂരാച്ചുണ്ട് പഞ്ചായത്ത്. ഇതിന്റെ മുന്നോടിയായി ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, സ്കൂൾ പ്രധാനാധ്യാപകർ, യുവജന സംഘടനകൾ, വ്യാപാര സംഘടനകൾ എന്നിവരുടെ സർവകക്ഷി യോഗം ചേർന്നു.
പദ്ധതിയുടെ ഭാഗമായി രണ്ടിന് സ്കൂൾ പരിസരങ്ങൾ, സ്ഥാപന പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, അങ്ങാടി എന്നിവിടങ്ങൾ ശുചീകരണം നടത്തും. യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, മെമ്പർമാരായ ഒ.കെ. അമ്മദ്, ഡാർളി ഏബ്രഹാം, വിത്സൺ പാത്തിച്ചാലിൽ, വിൻസി തോമസ്, എൻ.ജെ. ആൻസമ്മ, സണ്ണി പുതിയകുന്നേൽ, അരുൺ ജോസ്, ജെസി ജോസഫ്, നേതാക്കളായ കെ.ജെ. തോമസ്, വി.എസ്. ഹമീദ്, എ.കെ. പ്രേമൻ, ബേബി പൂവ്വത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.