മോഷണ പരമ്പര തടയാൻ യോഗം വിളിച്ച് പോലീസ്
1339334
Saturday, September 30, 2023 12:47 AM IST
കൊയിലാണ്ടി: മോഷണ പരമ്പര തടയാനും ലഹരി മാഫിയകളെ നിലയ്ക്ക് നിർത്താനും കൊയിലാണ്ടി പോലീസ് ആലോചനായോഗം വിളിച്ചു ചേർക്കുന്നു.
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ കൗൺസിലർമാരും വാർഡ് മെന്പർമാരും യോഗത്തിൽ പങ്കെടുക്കും. ഒന്നിന് രാവിലെ പത്തിന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ് യോഗം.
നിരവധി മോഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മോഷണം തടയാൻ ജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനാണ് യോഗം ചേരുന്നതെന്ന് സിഐ എം.വി. ബിജു പറഞ്ഞു.