കൂരാച്ചുണ്ട്: തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡ് കേളോത്തുവയലിലെ കർഷകൻ എമ്പ്രയിൽ സ്റ്റീഫന്റെ തേങ്ങാക്കൂടയ്ക്കാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്.
ഇവിടെ ഉണക്കാൻ സൂക്ഷിച്ചിരുന്ന അടയ്ക്ക, റബ്ബർഷീറ്റ്, ജാതിയ്ക്കാ തുടങ്ങിയവയാണ് പൂർണമായും കത്തിനശിച്ചത്. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.