മിഷൻ ലീഗ് മേഖലാ കലോത്സവം; കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാർ
1339124
Friday, September 29, 2023 1:02 AM IST
കോടഞ്ചേരി: കോടഞ്ചേരി മേഖലാ മിഷൻ ലീഗ് കലോത്സവം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 380 പോയിന്റുകൾ നേടി കോടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.
334 പോയിന്റുകൾ നേടിയ കണ്ണോത്തിനാണ് രണ്ടാം സ്ഥാനം. 171 പോയിന്റുകളുമായി വലിയ കൊല്ലി മൂന്നാം സ്ഥാനത്തും എത്തി.
വിജയികൾക്കുള്ള സമ്മാനദാനം കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ നൽകി. അസിസ്റ്റന്റ് വികാരി ഫാ. ആൽവിൻ വിലങ്ങുപാറ ചടങ്ങിൽ സംബന്ധിച്ചു.