വില്യാപ്പള്ളിയില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം
1338992
Thursday, September 28, 2023 9:57 PM IST
വടകര: വില്യാപ്പള്ളിയില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടു. കൊറ്റിയാംവള്ളിയിലേക്കുള്ള റോഡിനു സമീപത്തെ തോട്ടിലാണ് മൃതദേഹമുള്ളത്. 45 വയസ് തോന്നിക്കുന്ന ആളുടെ അര്‍ധനഗ്ന മൃതദേഹം ഇന്നലെ വൈകുന്നേരമാണ് സമീപവാസിയുടെ ശ്രദ്ധയില്‍പെട്ടത്. മരത്തടിയില്‍ തട്ടി കമിഴ്ന്ന നിലയിലാണ് മൃതദേഹം. രണ്ടു ദിവത്തെ പഴക്കം തോന്നിക്കുന്നു. വിവരമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി.