ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ലാപ്ടോപ്പുകള് നല്കി
1338890
Thursday, September 28, 2023 12:56 AM IST
ബാലുശേരി: സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി ജനശ്രീ പനങ്ങാട് മണ്ഡലം സഭയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്ടോപ്പുകള് വിതരണം ചെയ്തു.
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ അന്‍പത് ശതമാനം സബ്സിഡിയോടെയാണ് വിതരണം നടന്നത്. പനങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ ലാലി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
സുജിത്ത് കറ്റോട് അധ്യക്ഷത വഹിച്ചു. എ.എം. സുനില്‍ കുമാര്‍, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ശൈലേഷ് നിര്‍മല്ലൂര്‍, ശ്യാമള.വി, സാജിദ നൗഫല്‍, സുകൃതി തങ്കമണി, ടി.കെ. ജിത എന്നിവര്‍ സംസാരിച്ചു.