ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മരിച്ച നിലയിൽ
1337554
Friday, September 22, 2023 10:27 PM IST
കോടഞ്ചേരി: രാത്രി ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മരിച്ച നിലയിൽ. പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ - ഉഷ ദമ്പതികളുടെ മകൾ ഷീന (19) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണർന്നിരുന്നു തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോധമില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെയും, ട്രൈബൽ പ്രമോട്ടറുടെയും, കോളനി നിവാസികളുടെയും സഹായത്തോടെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാത്തിപ്പാറ കോളനിയിൽ സംസ്കരിച്ചു.