വിശ്വകർമ്മ ജയന്തി ആഘോഷിച്ചു
1337243
Thursday, September 21, 2023 7:43 AM IST
കൊയിലാണ്ടി: തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മ ജയന്തി ആഘോഷിച്ചു. ജില്ലാ രക്ഷാധികാരി ഇ. രവി ഉദ്ഘാടനം ചെയ്തു.
ബ്രഹ്മശ്രീ കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, ഇ. ചന്ദ്രൻ പത്മരാഗം, കെ. വൽസൻ, വിനോദ് കോറോത്ത്, ടി.കെ. കുഞ്ഞി കേളു, എം.കെ. ഗംഗാധരൻ, പി.കെ. വിനയൻ, എൻ.കെ. രാജീവൻ, വി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.