പ്രതിയുമായി താമരശേരി പോലീസ് തെളിവെടുപ്പ് നടത്തി
1336982
Wednesday, September 20, 2023 7:38 AM IST
താമരശേരി: അമ്പലമുക്കിൽ പോലീസിനെയും നാട്ടുകാരെയും ലഹരി മാഫിയ സംഘം ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയെ താമരശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ലഹരിമാഫിയ സംഘത്തലവൻ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാനെയാണ് കേസന്വേഷണത്തിന്റെ ഭാഗമായി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ലഹരി സംഘം തമ്പടിച്ച സ്ഥലത്തും അയ്യൂബിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവങ്ങൾ പ്രതി പോലീസിന് വിവരിച്ച് കൊടുത്തു. ഇന്നും തെളിവെടുപ്പ് തുടരും. പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.