ഓവുചാലിന്റെ ഗ്രില്ലുകൾ മോഷണം പോയി; വെള്ളക്കെട്ടിന് സാധ്യത
1336980
Wednesday, September 20, 2023 7:38 AM IST
കോഴിക്കോട്: പൂളക്കടവ് -കോവൂർ റോഡിലെ ഓവുചാലുകളുടെ ഗ്രില്ലുകൾ കാണാതായി. ടൗണിലെ പ്രധാനപ്പെട്ട കെആർഎഫ്ബി റോഡാണ് മെഡിക്കൽ കോളജിലേക്ക് പോകുന്ന പൂളക്കടവ് -കോവൂർ റോഡ്.
ഈ റോഡിന്റെ രണ്ട് അരികുകളിലുമുള്ള ഗ്രില്ലുകൾ ആരോ ബലമായി ഇളക്കിമാറ്റിയതാണെന്ന് നാട്ടുകാർ പറയുന്നു. ഗ്രില്ലുകളുടെ അഭാവത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും ഒഴുകിയെത്തി ഓവുചാൽ തടസപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയേറി. അതുകൊണ്ട് എത്രയും വേഗം ഓവുചാൽ ഗ്രില്ലുകൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.