യുവാവിനെ കാണ്മാനില്ലെന്ന് പരാതി
1336979
Wednesday, September 20, 2023 7:38 AM IST
വടകര: മേപ്പയില്‍ വടക്കെ മുര്യോടന് കണ്ടിയില്‍ ഷംജിത്തിനെ (39) കാണ്മാനില്ലെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നീട് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ വടകര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കൊപ്ര തൊഴിലാളിയായ ഷിംജിത്ത് മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ വടകര പോലീസ് സ്റ്റേഷനിലോ (0496 2524206), 984713324, 946634248 എന്നീ നമ്പറുകളിലോ വിവരം അറിയിക്കേണ്ടതാണ്.