ആരോഗ്യ വകുപ്പ് പരിശോധന നടത്തി
1336977
Wednesday, September 20, 2023 7:38 AM IST
കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നെല്ലിപ്പൊയിൽ ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യവില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ടീം പരിശോധന നടത്തി. പരിസര ശുചീകരണത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാതിരുന്ന സ്ഥാപനങ്ങളിൽ നിന്നും കോട്പ ആക്ട് 2003 പ്രകാരമുള്ള ഫൈൻ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു പരിശോധനകൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, അബ്ദുൾ ഗഫൂർ, മീത്ത് മോഹൻ, ശ്രീകല എന്നിവർ പങ്കെടുത്തു.