കുറ്റ്യാടിയിൽ കേന്ദ്ര വെറ്ററിനറി സംഘം പരിശോധന നടത്തി
1336756
Tuesday, September 19, 2023 7:49 AM IST
കുറ്റ്യാടി: നിപ ബാധിച്ച മരണപ്പെട്ട മുഹമ്മദിന്റെ നാടായ കുറ്റ്യാടിക്കടുത്തുള്ള
കള്ളാട് ഇന്നലെ ദേശീയ വെറ്ററിനറി സംഘം സന്ദർശിച്ചു. മരിച്ച മുഹമ്മദിന്റെ വീടും പരിസരവും കിണറും പരിശോധനക്ക് വിധേയമാക്കി.
അയൽവാസികളായ കുഞ്ഞിപറന്പത്ത് ഹമീദിന്റെ പശുവിന്റെയും തിയ്യർകണ്ടി പറന്പിൽ നിന്ന് പൂച്ച, പശുഎന്നിവയുടെ സ്രവവും പരിശോധനക്ക് എടുത്തു. മുഹമ്മദിന്റെ തറവാട് വീട്ടിലും തോട്ടത്തിലും സന്ദർശിച്ചു. പഴുത്ത അടയ്ക്ക, വാഴച്ചുണ്ട് എന്നിവയും പരിശോധനക്ക് എടുത്തു.
വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങൾ നിരീക്ഷിച്ചു. ശാസ്ത്രജ്ഞരായ എച്ച്.ആർ. ഖന്ന, ഡോ. അശ്വിൻ, ഡോ. ശങ്കർ, ഡോ. ഷീന സാന്റി ജോർജ്, ഡോ. സനൽ കുമാർ, പ്രത്യുഷ്, അപർണ്ണ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.