കൃഷി നശിപ്പിച്ച രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു
1336751
Tuesday, September 19, 2023 7:49 AM IST
തിരുവന്പാടി: കാർഷിക മേഖലയിൽ നാശം വിതച്ചുകൊണ്ടിരുന്ന രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പുല്ലുരാംപാറ ജോയ് റോഡ് പന്തലാടിക്കൽ ജോസുകുട്ടിയുടെ പറന്പിൽ നിന്നും കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പള്ളിപ്പടി പാലത്തിനു സമീപത്തു നിന്നുമായാണ് പന്നികളെ കൊന്നത്.
മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നികളെ വനംവകുപ്പിലെ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്നലെ വെളുപ്പിന് വെടിവച്ച് കൊല്ലുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ നാല് കാട്ടുപന്നികളെയാണ് ഇദ്ദേഹം വെടിവെച്ചുകൊന്നത്. തിരുവന്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിലിന്റെയും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെന്പകശേരിയുടെയും നിർദ്ദേശപ്രകാശം കാട്ടുപന്നികളുടെ ജഡങ്ങൾ നിയമാനുസൃതമായി മറവു ചെയ്തു.