എല്ലാ വീട്ടിലും പപ്പായത്തോട്ടം പദ്ധതിക്ക് തുടക്കം
1301537
Saturday, June 10, 2023 12:37 AM IST
ചക്കിട്ടപാറ: സെന്റ് ആന്റണീസ് എൽപി സ്കൂളിൽ ബുൾ ബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ "എല്ലാ വീട്ടിലും പപ്പായത്തോട്ടം' പദ്ധതിക്ക് തുടക്കം കുറിച്ചു വിദ്യാർഥികൾക്ക് വിത്തുകൾ വിതരണം ചെയ്തു.
അന്യം നിന്നുപോകുന്ന നാടൻ പപ്പായയുടെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
കൃഷിയുടെ വിവിധ ഘട്ടങ്ങൾ, പരിപാലനം എന്നിവയെക്കുറിച്ച് ബുൾ ബുൾ യൂണിറ്റ് ഇൻ ചാർജ് മിനി ആന്റോ വിവരിച്ചു. പ്രധാനാധ്യാപകൻ കെ.ജെ. റോയ് മോൻ, അധ്യാപകരായ ആൽഫിൻ സി. ബാസ്റ്റ്യൻ, അതുല്യ ജോർജ് , ജിയോ കുര്യൻ എന്നിവർ പങ്കെടുത്തു.