കുറ്റ്യാടിയിൽ തെരുവ് നായ ആക്രമണം
1301533
Saturday, June 10, 2023 12:36 AM IST
കുറ്റ്യാടി: കുറ്റ്യാടി ടൗണിനടുത്ത് 17കാരന് തെരുവ് നായയുടെ കടിയേറ്റു.
പരിക്കേറ്റ തട്ടാന്റവിട ഡാനിഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ടൗൺ പരിസരങ്ങളിലും, പുഴയോരങ്ങളിലും തെരുവ് നായകളുടെ ശല്യം വർധിക്കുകയയാണ്. മാലിന്യ അവശിഷ്ടങ്ങൾ ഭക്ഷിച്ച് മനുഷ്യരെയും വളർത്ത് മൃഗങ്ങളെയും തെരുവ് നായകൾ ആക്രമിക്കുന്നത് വർധിക്കുകയാണ്. നായ കടിച്ചാൽ ആവശ്യമായ മരുന്ന് കുറ്റ്യാടി ആശുപത്രിയിൽ ലഭ്യമാകാത്തതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്