ജീപ്പ് കടയിലേക്കു പാഞ്ഞ് കയറി രണ്ടു വിദ്യാര്ഥിനികള്ക്ക് പരിക്ക്
1301529
Saturday, June 10, 2023 12:36 AM IST
കൂടത്തായി : ജീപ്പ് നിയന്ത്രണം വിട്ട് കൂടത്തായി ടൗണിലെ സൂപ്പര് മാര്ക്കറ്റിലേക്ക് പാഞ്ഞുകയറി രണ്ടു വിദ്യാര്ഥിനികള്ക്കു പരുക്കേറ്റു.
ആലുവയില് നിന്നു മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ജീപ്പ് ആണ് കൂടത്തായി ടൗണിലെ കൂട്ടീസ് സൂപ്പര് മാര്ക്കറ്റിലേക്കു പാഞ്ഞുകയറിയത്. ആ സമയത്ത് സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കൂളികുന്ന് ഷാഫിയുടെ മകള് സന മിന്ഹ,കാക്കാഞ്ഞി സാലിയുടെ മകള് സന മെഹ്റിന് എന്നീ വിദ്യാര്ഥിനികക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില് ചികിത്സയ്ക്ക് വിധേയമാക്കി. ഇടിയുടെ ആഘാതത്തില് കടയുടെ മുന്വശം പൂര്ണമായും തകര്ന്നു.