സഭാ സ്ഥാപനങ്ങൾക്കെതിരേ ദുഷ്പ്രചാരണങ്ങൾ: പ്രതിഷേധ റാലി നടത്തി
1301527
Saturday, June 10, 2023 12:36 AM IST
തിരുവമ്പാടി: സഭാ സ്ഥാപനങ്ങൾക്കെതിരേ നിരന്തരമായി നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കും എതിരേ കത്തോലിക്കാ കോൺഗ്രസ്-കെസിവൈഎം രൂപത സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിനെതിരേയുള്ള പ്രചാരണം ഈ മേഖലയിലെ അവസാനത്തെ ഉദാഹരണം ആണെന്നും ചില സംഘടിത ശക്തികൾ നിക്ഷിപ്ത താത്പര്യത്തോടെ ക്രൈസ്തവ സ്ഥാപനങ്ങളുടെ നന്മയെ തമസ്കരിച്ചു വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പ്രതിഷേധക്കാർ സൂചിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി അനീഷ് വടക്കേൽ, കെസിവൈഎം പ്രസിഡന്റ് റിച്ചാർഡ് ജോൺ, അഭിലാഷ് കൂടിപാറ, ഷാജി കണ്ടെത്തൽ, ജോസഫ് പുലക്കുടി, ബെന്നി കിഴക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.