വൃക്ഷതൈകളും രക്ഷിതാക്കൾക്കാശ്വാസമായി പഠനോപകരണങ്ങളും നൽകി തണലിന്റെ കൈതാങ്ങ്
1300927
Thursday, June 8, 2023 12:11 AM IST
മുക്കം: പരിസ്ഥിതി സംരക്ഷണം വീടുകളിൽ നിന്ന് തുടങ്ങണമെന്ന ചിന്തയോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നട്ടുവളർത്തുന്നതിനായി ഫലവൃക്ഷതൈകൾ നൽകി തണൽ പ്രവർത്തകർ.
കഴുത്തൂട്ടി പുറായ ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർഥികൾക്കാണ് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന തണൽ വെസ്റ്റ്കൊടിയത്തൂർ ഫല വ്യക്ഷതൈകൾ നൽകിയത്. ചടങ്ങിൽ വിദ്യാർഥികൾക്കും പഠനോപകരണങ്ങളും, പ്രീ പ്രൈമറി വിദ്യാർഥികൾക്കാവശ്യമായ കളിയുപകരണങ്ങളും വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണോദ്ഘാടനവും കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് നിർവഹിച്ചു. തണൽ പ്രസിഡന്റ് അനീസ് കലങ്ങോട്ട് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സി. ഫസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർഥികൾക്കുള്ള കളിയുപകരണങ്ങൾ ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ റാഫി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശരീഫ് അന്പലക്കണ്ടി, കെ. കരിം തുടങ്ങിയവർ പ്രസംഗിച്ചു.