‌ന​ല്ല​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, June 8, 2023 12:11 AM IST
കോ​ഴി​ക്കോ​ട്: വി​കെ​സി ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ 1.38 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച ചെ​റു​വ​ണ്ണൂ​ര്‍ ന​ല്ല​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഇ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഉ​ദ്ഘാ​നം ചെ​യ്യും.
കൊ​ള​ത്ത​റ റ​ഹ്‌​മാ​ന്‍ ബ​സാ​റി​ലാ​ണ് 5900 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഇ​രു​നി​ല കെ​ട്ടി​ടം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി വി​കെ​സി ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​നാ മു​റി​ക​ള്‍, മൈ​ന​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, നി​രീ​ക്ഷ​ണ മു​റി, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ന്‍, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഓ​ഫീ​സ്, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം. കെ​ട്ടി​ടം തു​റ​ക്കു​ന്ന​തോ​ടെ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ചി​കി​ത്സ ല​ഭ്യ​മാ​കും. ആ​ധു​നി​ക ല​ബോ​റ​ട്ട​റി, ജീ​വി​ത​ശൈ​ലീ രോ​ഗ നി​ര്‍​ണ​യ ക്ലി​നി​ക്, മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു കേ​ന്ദ്രം എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. നേ​ര​ത്തെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ (പി​എ​ച്സി) ആ​യി​രു​ന്ന ആ​ശു​പ​ത്രി ആ​ര്‍​ദ്രം മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ (എ​ഫ്എ​ച്സി) ആ​യി ഉ​യ​ര്‍​ത്തി​യ​ത്.