പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
1300924
Thursday, June 8, 2023 12:11 AM IST
താമരശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടി.
മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീര്‍ എന്നറിയപ്പെടുന്ന ഷെമീര്‍(26) നെയാണ് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സുഹൃത്ത് വഴി പരിചയപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതായാണ് പരാതി.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കണ്ണൂരിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കഴിയുന്നത്തിനിടയിലാണ് അന്വേഷണ സംഘം പിടികൂടിയത്. ജില്ലയില്‍ കഞ്ചാവ് കേസും അടിപിടി കേസും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷമീര്‍. എസ്ഐ അനൂപ് അരീക്കര, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോല്‍, സിവില്‍ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.