മാഹി മദ്യക്കടത്ത് രണ്ട് പേർ അറസ്റ്റിൽ
1300923
Thursday, June 8, 2023 12:11 AM IST
നാദാപുരം: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ. വളയം കല്ലുനിര പൂങ്കുളം സ്വദേശി പിലാവുള്ള കുന്നുമ്മൽ രജി (43) നെ വളയം പോലീസും അയനിക്കാട് മഠത്തിൽ വീട്ടിൽ പ്രദീപൻ (44) നെ വടകര എക്സൈസ് സർക്കിൾ സംഘവുമാണ് അറസ്റ്റ് ചെയ്തത്.
കല്ലുനിര-പൂങ്കുളം റോഡിൽ വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇരു ചക്രവാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. മാഹിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 500 എംഎല്ലിന്റെ ഒന്പത് കുപ്പി മദ്യം ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 15 കുപ്പി മദ്യവുമായി പ്രദീപനെ എക്സൈസ് പിടികൂടിയത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.