ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം
1299356
Friday, June 2, 2023 12:16 AM IST
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. കഴിഞ്ഞദിവസം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേർക്ക് നീർനായയുടെ ആക്രമണത്തിൽ കാലിന് പരുക്കേറ്റു.
കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ നടുവിലേടത്ത് റംലയ്ക്കും കുമാരനെല്ലൂർ കൂടങ്ങരമുക്ക് സ്വദേശി മുഹമ്മദ് സാലിത്ത് റയാൻ എന്ന വിദ്യാർഥിക്കുമാണ് ഇരുകാലുകൾക്കും പരുക്കേറ്റത്. മുക്കം കടവ് പാലത്തിന് തൊട്ടുമുകളിലുള്ള കടവുകളിൽ വച്ചാണ് ഇവർക്ക് നേരേ നീർനായകളുടെ ആക്രമണമുണ്ടായത്. റംല കഴിഞ്ഞദിവസം രാവിലെ11 ഓടെ പുഴയിൽ അലക്കാനായി പോയ സമയത്താണ് കടിയേറ്റത്.
തുടർന്ന് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വലിയ മുറിവുകൾ ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഹമ്മദ് സാലിത്ത് റയാൻ ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നീർനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരെയാണ് നീർനായകൻ ആക്രമിച്ചത്.