കാവിലുംപാറ: പഞ്ചായത്തും, സ്റ്റാർസ് കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി വലിയ പറമ്പത്ത് കൂടൽ കോളനിയിൽ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തി.
കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സിഎംഐ ഡയരക്ടർ ഫാ. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ വി.കെ സുരേന്ദ്രൻ, തങ്കമണി, ഐസിഡിഎസ് സൂപ്പർ വൈസർ ഷീബ, ആസ്റ്റർ മിംസ് ഡോ. അനഘ തുടങ്ങിയവർ പ്രസംഗിച്ചു.