സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
1298848
Wednesday, May 31, 2023 4:59 AM IST
മുക്കം: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഭയമില്ലാതെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കുക, കൂടുതൽ വിദ്യാർഥികൾക്ക് എൽഎസ്എസ് -യുഎസ്എസ് സ്കോളർഷിപ്പ് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ പഞ്ചായത്ത് നടപ്പാക്കിയ സമഗ്ര പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. "ദ ഐക്കൺ ' എന്ന തലക്കെട്ടിൽ മുക്കം വിദ്യ സെന്റർ ഫോർ എക്സലൻസിന്റെ സഹായത്തോടെയാണ് നാനൂറോളം കുട്ടികൾക്ക് പരിശീലനം നൽകിയത്.