വിരമിക്കുന്ന പോലീസുദ്യോഗസ്ഥര്ക്ക് യാത്രയയപ്പ്
1298429
Tuesday, May 30, 2023 12:10 AM IST
കോഴിക്കോട്: സിറ്റിയിലെ വിവിധ സ്റ്റേഷനുകളില് നിന്ന് ഈ മാസം വിരമിക്കുന്ന നാല്പതു പോലീസുദ്യോഗസ്ഥര്ക്ക് കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് സിറ്റി കമ്മറ്റികളുടെ നേതൃത്വത്തില് യാത്രയയപ്പ് നല്കി.
ഉത്തരമേഖല പോലീസ് ഇന്സ്പെക്ടര് ജനറല് നീരജ് കുമാര് ഗുപ്ത പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നിര്വഹിച്ചു. സ്റ്റേറ്റ് സ്പെഷ്യല് ബ്രാഞ്ച് എസ്പി പ്രിന്സ് ഏബ്രഹാം, ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി സജീവന് ടി. എന്നിവര് ഉള്പ്പെടെ നാല്പ്പത് പോലീസുദ്യോഗസ്ഥര് ചടങ്ങില് ഉപഹാരം സ്വീകരിച്ചു.
കേരള പോലീസ് അസോസിയേഷന് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് പി. ആര്. രഘിഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മിഷണര് കെ. ഇ. ബൈജു, അഡിഷണല് എസ്പി എല്. സുരേന്ദ്രന്, അസിസ്റ്റന്റ് കമ്മിഷണര്മാരായ കെ.സുദര്ശന്, പി.ബിജുരാജ്, എ. ഉമേഷ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി. പ്രദീപ്കുമാര്, കേരള പോലീസ് അസോസിയേഷന് സംസ്ഥാന നിര്വാഹക സമിതി അംഗം ജി. എസ്. ശ്രീജിഷ് എന്നിവര് സംസാരിച്ചു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ സ്വാഗതവും കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മറ്റി അംഗം റഷീദ്. കെ. കെ നന്ദിയും പറഞ്ഞു.