സൗജന്യമായി കോഴിയും കൂടും വിതരണം ചെയ്തു
1298173
Monday, May 29, 2023 12:06 AM IST
താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയും കൃഷി വിജ്ഞാന കേന്ദ്രവും ഐസിഎആര്‍, ഐഐഎസ്ആര്‍ എന്നിവരും ചേര്‍ന്ന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗ വനിതകള്‍ക്കായി സൗജന്യമായി കോഴിയും കൂടും വിതരണം ചെയ്തു.
വരുമാന വര്‍ധന പദ്ധതി പ്രകാരമാണ് കോഴികളെയും കൂടും വിതരണം ചെയ്തത്.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് ഉദ്ഘാടനം ചെയ്തു.
സിഒഡി ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി അധ്യക്ഷത വഹിച്ചു.
കെവികെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. എസ്.എസ് ഷണ്മുഖവേല് പദ്ധതി വിശദീകരിച്ചു. മൈലള്ളാംപാറ ഇടവക വികാരി ഫാ. റോയ് വള്ളിയാംതടം, സിഒഡി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.സി. ജോയ്, സിഒഡി പ്രൊജക്റ്റ് ഓഫീസര്‍ സിദ്ധാര്‍ഥ് എസ്. നാഥ്, പുതുപ്പാടി ഏരിയ കോര്‍ഡിനേറ്റര്‍ ത്രേസ്യാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.