വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1297630
Saturday, May 27, 2023 12:24 AM IST
താമരശേരി: ചമല്‍ ഗവ. എല്‍പി സ്കൂളിലെ പ്രീ പ്രൈമറിക്കു വേണ്ടി സര്‍വശിക്ഷാ കേരളം അനുവദിച്ച വര്‍ണക്കൂടാരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, സ്ഥിരം സമിതി അംഗങ്ങളായ അനില്‍ ജോര്‍ജ്, ബേബി രവീന്ദ്രന്, ഷാഹിം ഹാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, പഞ്ചായത്ത് അംഗം വിഷ്ണു ചുണ്ടന്‍കുഴി, കൊടുവള്ളി ബിപിസി വി.എം. മെഹറലി, പ്രധാനാധ്യാപകന് അഹമ്മദ് ബഷീര്‍, പിടിഎ പ്രസിഡന്റ് പി.എം. ആസിഫ്, എസ്എംസി ചെയര്മാന് ഗിരിജാക്ഷന്‍, എംപിടിഎ ചെയര്‍പേഴ്സണ്‍ ലിജിത ബിജു, പൂര്‍വ വിദ്യാര്‍ഥി സമിതി പ്രസിഡന്റ് അമൃത് സാഗര്‍, സെക്രട്ടറി എം.എ. അബ്ദുല്‍ ഖാദര്‍, വി.വി. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.