ലഹരിക്കെതിരായ ബോധവത്കരണ ജാഥ തിരുവമ്പാടിയിൽ സമാപിച്ചു
1297628
Saturday, May 27, 2023 12:24 AM IST
തിരുവമ്പാടി: കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ കരുതാം മക്കളെ, പെരുതാൻ ലഹരിക്കെതിരേ എന്ന സന്ദേശത്തോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തിയ ബോധവത്കരണ ജാഥ തിരുവമ്പാടിയിൽ സമാപിച്ചു.
അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തക പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ ബോധവത്കരണം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് ജാഥ നടത്തിയത്. സമാപന സമ്മേളനം ഫാ. ജിതിൻ പന്തലാടിക്കൽ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ലാലു, മധ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.കെ. മുഹമ്മദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ജബ്ബാർ മൈത്ര, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. മുരളീധരൻ നായർ, മുഹമ്മദാ ഇല്യാസ്, ഡോ.ജി. സജി, എസ്. ശശിധരൻ, നീന എന്നിവർ പ്രസംഗിച്ചു.