നല്ലിടയൻ പദ്ധതിയിൽ ആടുകളെ വിതരണം ചെയ്തു
1297626
Saturday, May 27, 2023 12:24 AM IST
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നല്ലിടയൻ പദ്ധതിയിൽ കരിമ്പ് ഇടവകയിൽ അഞ്ച് ആടുകളെ വിതരണം ചെയ്തു.
അർഹതപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ആടുകളെ സൗജന്യമായി നൽകുന്നത്. ഈ പദ്ധതിയിൽ ആടുകൾ ലഭിക്കുന്നവർ നിശ്ചിത കാലമാകുമ്പോൾ പദ്ധതിയിലേക്ക് ഒരാടിനെ നൽകുകയും അത് അർഹതപ്പെട്ട അടുത്ത കുടുംബത്തിന് നൽകുകയും ചെയ്യും. അങ്ങനെ കൂടുതൽ കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ നാലാം ഘട്ടമായാണ് കരിമ്പിൽ ആടുകളെ നൽകിയത്. കരിമ്പ് ഇടവകയിലെ നല്ലിടയൻ പദ്ധതിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ നിർവഹിച്ചു. ഫാ. ഷിജു ചെമ്പുതൂക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. ജോമൽ കോനൂർ, തോമസ് വലിയപറമ്പൻ, തോമസ് പുത്തൻപുരയ്ക്കൽ, തങ്കച്ചൻ പുരയിടത്തിൽ, സിസ്റ്റർ ആനി ടോം, സാന്റി കുര്യാക്കോസ് കളപ്പുരയ്ക്കൽ, സണ്ണി വെട്ടത്ത്, ജെസി അടയ്ക്കാപാറ എന്നിവർ പ്രസംഗിച്ചു.