സ്കൂട്ടറിൽ മദ്യക്കടത്ത് 60 കുപ്പിയുമായി യുവാവ് അറസ്റ്റിൽ
1297624
Saturday, May 27, 2023 12:24 AM IST
നാദാപുരം: മാഹിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വിൽപനക്കായി കടത്തുകയായിരുന്ന വിദേശ മദ്യ ശേഖരവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ.
കോഴിക്കോട് മാവൂർ സ്വദേശി കണക്കന്മാർ കണ്ടി വീട്ടിൽ മകൻ ബിനീത് (35) നെയാണ് വടകര എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 500 എംഎലിന്റെ 60 കുപ്പി മദ്യം അധികൃതർ പിടികൂടി. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാത്രിയിൽ വടകര-തലശേരി ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം രാഗേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്.