പ്രവാസി പുനരധിവാസ വായ്പാ പദ്ധതി,വായ്പകള്‍ക്ക് അപേക്ഷിക്കാം
1297153
Wednesday, May 24, 2023 11:59 PM IST
കോഴിക്കോട്: കേരള സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗവികസന കോര്പറേഷന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പാ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകര്‍ 18-നും 55-നും മധ്യേ പ്രായമുള്ളവരായിരിക്കണം.
രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരഭം തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതുള്‍പ്പെടെ നിരവധി പദ്ധികളാണ് ഉള്ളത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാസഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്റെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.-ഫോണ്‍: 04952767606, 9400068511