കടൽ തിരയിൽപ്പെട്ട കുട്ടികൾക്ക് രക്ഷകനായി ബിബിൻ
1297150
Wednesday, May 24, 2023 11:59 PM IST
ചക്കിട്ടപാറ: ചെന്നൈ മറീന ബീച്ചിലെ കടൽ തിരയിലകപ്പെട്ട കുട്ടികൾക്ക് രക്ഷകനായി മുപ്പത്തിമൂന്നുകാരനും പെരുവണ്ണാമൂഴി സ്വദേശിയുമായ വലിയവീട്ടിൽ ബിബിൻ വർഗീസ്.
പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ നിന്നും തീർത്ഥാടനത്തിനായി പോയ പതിനൊന്നംഗ സംഘത്തോടൊപ്പമുണ്ടായിരുന്ന ബിബിനും സംഘവും മറീന ബീച്ച് സന്ദർശിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ കുട്ടികൾ തിരമാലയിൽ അകപ്പെട്ടത്.
തുടർന്ന് ആൾക്കാർ അലമുറയിടുന്ന ശബ്ദം കേട്ടതോടെ ബിബിൻ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങി കുട്ടികളെയും കൂടെയുള്ള അമ്മയെയും കരയിലെത്തിക്കുകയായിരുന്നു.
പതിനെട്ടാം തിയതി വൈകിട്ടാണ് സംഭവം. കോഴിക്കോട് ജവാഹർ നഗർ ജിഎസ്ടി ഓഫീസ് സീനിയർ ഓഡിറ്റ് അസിസ്റ്റന്റായ ബിബിൻ മുമ്പ് ഫയർ ആൻഡ് റെസ്ക്യൂ ജോലിക്കാരനായിരുന്നു.