വയോധികയുടെ അസ്വാഭാവിക മരണം പോലീസ് അന്വേഷണത്തിൽ
1296903
Wednesday, May 24, 2023 12:20 AM IST
കുറ്റ്യാടി: തൊട്ടിൽപാലത്തിനടുത്ത് പൈക്കളങ്ങാടിയിൽ എഴുപതുകാരി മരിച്ച സംഭവത്തിൽ തൊട്ടിൽ പാലം പോലീസ് അന്വേഷണം ആരംഭിച്ചു. പൈക്കലങ്ങാടി പൂക്കാട്ട് റോഡിലെ കണ്ടോത്തറ കദീജ (70) ആണ് ഇന്നലെ പുലർച്ചെ മരണപ്പെട്ടത്. വീട്ടിൽ നിന്നുമുള്ള ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്യാപ്പള്ളി കല്ലേരി സ്വദേശിനിയായ കദീജയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. വർഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. തൊട്ടിൽ പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കല്ലേരിയിൽ കബറടക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.