അമലാപുരി എസ്എച്ച് കോൺവന്റ് ആൻഡ് ഹോസ്റ്റൽ ഇന്ന് നാടിന് സമർപ്പിക്കും
1296900
Wednesday, May 24, 2023 12:20 AM IST
കോഴിക്കോട്: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവ് ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചന്റെ 150-ാം ജന്മദിന സ്മാരകമായ അമലാപുരി എസ്എച്ച് കോൺവന്റ് ആൻഡ് ഹോസ്റ്റൽ കോംപ്ലക്സ് ഇന്ന് നാടിന് സമർപ്പിക്കും. 2021ൽ തറക്കല്ലിട്ട കോംപ്ലക്സിന്റെ വെഞ്ചരിപ്പ് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ രാവിലെ 10ന് നിർവഹിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് പഠനത്തിനും മറ്റുമായി നഗരത്തിൽ എത്തുന്ന പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ഹോസ്റ്റൽ നിർമിച്ചത്. മൂന്ന് നിലകളിലായി പണി പൂർത്തിയാക്കിയ കോൺവന്റ് ആൻഡ് ഹോസ്റ്റൽ കോംപ്ലക്സിൽ160 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.