കൊയിലാണ്ടിയിൽ കുടുംബശ്രീ ജില്ലാ കലോത്സവത്തിനു അരങ്ങുണർന്നു
Wednesday, May 24, 2023 12:20 AM IST
കൊ​യി​ലാ​ണ്ടി: കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ല്‍ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​മാ​യി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യി മാ​റു​ക​യാ​ണ് കു​ടും​ബ​ശ്രീ​യെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.
കൊ​യി​ലാ​ണ്ടി ഇ​എം​എ​സ് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ​ത​ല ക​ലോ​ത്സ​വം അ​ര​ങ്ങ് 2023 ഒ​രു​മ​യു​ടെ പ​ല​മ​യു​ടെ​യും ധീ​രം ക്യാ​മ്പ​യി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം ശാ​സ്ത്രീ​യ​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ട്ടു. പു​തി​യ കാ​ല​ത്ത് അം​ഗ​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​
സ്വാ​ശ്ര​യ​ത്വ​ത്തി​ലേ​ക്കും അ​ർ​ഹ​മാ​യ സാ​മൂ​ഹി​ക പ​ദ​വി​യി​ലേ​ക്കും സ്ത്രീ​ക​ളെ കു​ടും​ബ​ശ്രീ കൈ​പി​ടി​ച്ചു​യ​ർ​ത്തി. സ്ത്രീ​യു​ടെ ജീ​വി​തം വീ​ടി​നു​ള്ളി​ലും പു​റ​ത്തും സു​ര​ക്ഷി​ത​വും അ​ന്ത​സു​ള്ള​തു​മാ​ക്കി മാ​റ്റാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് കു​ടും​ബ​ശ്രീ ആ​വി​ഷ്ക​രി​ച്ചു വ​രു​ന്ന​ത്.​സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും ആ​യോ​ധ​ന ക​ല​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യും ഇ​തി​ലൂ​ടെ അ​തി​ക്ര​മ​ങ്ങ​ൾ കു​റ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ധീ​രം പ​ദ്ധ​തി ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.
കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സു​ധ കി​ഴ​ക്കേ​പ്പാ​ട്ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം. സു​ർ​ജി​ത് കു​ടും​ബ​ശ്രീ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ബു​രാ​ജ്, മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ച​ങ്ങാ​ട​ത്ത്, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​സ​ത്യ​ൻ, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​കെ അ​ജി​ത്, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ന്ദി​ര, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ജു, കു​ടും​ബ​ശ്രീ സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ നി​ഷാ​ദ്, അ​ഴി​യൂ​ർ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജെ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.