കലുങ്കു നിർമാണത്തിനു ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമല്ലെന്ന് ആക്ഷേപം
1283320
Saturday, April 1, 2023 11:32 PM IST
തിരുവമ്പാടി: തോട്ടത്തിൽകടവ് ഓമശേരി റോഡിലെ ഊർപ്പിൽ കലുങ്ക് നിർമാണത്തിന് ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമല്ലെന്ന് ആക്ഷേപം.
ആവശ്യമായ മുന്നറിയിപ്പ് നല്കാതെ രാത്രി റോഡ് പൂർണമായി അടച്ചാണ് കലുങ്ക് നിർമ്മാണം തുടങ്ങിയത്. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗം തുറന്നു കൊടുത്തെങ്കിലും ഈ ഭാഗത്ത് അപകടം പതിവാകുകയാണ്. ക്വാറിയുടെ അവശിഷ്ടം ഇട്ട് ഉണ്ടാക്കിയ റോഡിൽ ചെറുവാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം
യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
താമരശേരി: രാഹുൽ ഗാന്ധിക്കെതിരേയുള്ള സംഘപരിവാർ വേട്ടക്കെതിരേ യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപുഴയിൽ നൈറ്റ് മാർച്ച് നടത്തി.
തുടർന്ന് നടത്തിയ പ്രതിഷേധ സംഗമം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. മാത്യൂ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് കാക്കവയൽ ആധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിജു താന്നിക്കാകുഴി, രാജേഷ് ജോസ്, അംബികാ മംഗലത്ത്, ബീന തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.