വേനൽ മഴ: കൂടരഞ്ഞിയിൽ വ്യാപക കൃഷി നാശം
1282723
Friday, March 31, 2023 12:07 AM IST
കൂടരഞ്ഞി: കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും മലയോരത്ത് വൻ കൃഷി നാശം.
പഞ്ചായത്തിലെ കക്കാടംപൊയിൽ, അകമ്പുഴ, പീടികപ്പാറ, തേനരുവി തുടങ്ങിയ മേഖലയിലാണ് കൃഷി നാശം ഉണ്ടായത്.
തേക്കുംകാട്ടിൽ ജോസ്, നോബിൾ എർത്ത്, തോമസ് പേണ്ടാനത്ത്, ശ്രീനിവാസൻ വട്ടക്കാവിൽ, ബിനു പനന്തോട്ടത്തിൻ, മോഹൻദാസ് വല്യാട്ടുകണ്ടത്തിൽ തുടങ്ങിയ കർഷകരുടെ ആയിരക്കണക്കിന് നേന്ത്രവാഴകളും, ജാതി തുടങ്ങിയ മറ്റു കാർഷിക വിളകളും പൂർണമായും നശിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഫീൽഡു തല പരിശോധന ആരംഭിച്ചതായും കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.