ചെമ്പ്ര -പേരാമ്പ്ര റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന്
1282275
Wednesday, March 29, 2023 11:40 PM IST
ചക്കിട്ടപാറ: നവീകരണ പ്രവർത്തി നടക്കുന്ന ചെമ്പ്ര - പേരാമ്പ്ര റൂട്ടിൽ ചെമ്പ്ര പാലം മുതൽ പുറ്റംപൊയിൽ വരെയുള്ള ഭാഗത്തെ റോഡിന്റെ നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ ചെമ്പ്ര സെക്ഷൻ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
യൂണിയൻ ഏരിയാ സെക്രട്ടറി ഒ.ടി. രാജു ഉദ്ഘാടനം ചെയ്തു. കെ. ഹനീഫ, സി.കെ പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി: ടി.പി പ്രനിൽ (സെക്രട്ടറി), വി.എം. അരുൺ (പ്രസിഡന്റ്) ദിലീപ് കുമാർ (ട്രഷറർ) തെരഞ്ഞെടുത്തു.