ഭക്ഷണ കിറ്റ് വിതരണം ചെയ്തു
1282269
Wednesday, March 29, 2023 11:38 PM IST
കോഴിക്കോട്: ഫറോക്ക് നഗരസഭ 2022-23 വാര്ഷിക പദ്ധതിയിലെ അതിദരിദ്രര്ക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വിതരണത്തിന്റെ മുനിസപ്പല് തല ഉദ്ഘാടനം നഗരസഭ ചെയര്മാന് എന്.സി. അബ്ദുല് റസാക്ക് നിര്വഹിച്ചു. ചടങ്ങില് ഡെപ്യൂട്ടി ചെയര്പേഴ്സണ് കെ. റീജ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ ചെയര്പേഴ്സണ് പി. ബല്ക്കീസ്, വികസന കാര്യ ചെയര്മാന് കെ. കുമാരന്, കൗണ്സിലര്മാരായ കെ.ടി മജീദ്, കെ.വി അഷ്റഫ്, റഹ്മ പാറോല്, കെ. മുഹമ്മദ് കോയ, പി. രവി, കെ. പി. ലൈല, കെ. രാധാകൃഷ്ണന്, മുനിസിപ്പല് സെക്രട്ടറി സി. അനില്കുമാര്, എച്ച്.എസ് മധുസൂദനന്, എച്ച്.ഐ. മധു കുമാര്, പിഎംഎവൈ കോഡിനേറ്റര് ജിധിന് എന്നിവര് പ്രസംഗിച്ചു.