മേ​ത്ത​ൽ തൊ​ടി​ക-​ഓ​ട​വ​യ​ൽ റോ​ഡ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, March 29, 2023 11:38 PM IST
താ​മ​ര​ശേ​രി: കോ​ൺ​ക്രീ​റ്റ്‌ ന​ട​ത്തി​യ അ​മ്പ​ല​ക്ക​ണ്ടി എ​ട്ടാം വാ​ർ​ഡി​ലെ മേ​ത്ത​ൽ തൊ​ടി​ക-​ഓ​ട​വ​യ​ൽ റോ​ഡ്‌ ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്ത്‌ വ​ക​യി​രു​ത്തി​യ മൂ​ന്ന് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ്‌ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്‌. വാ​ർ​ഡ്‌ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ അ​ബു മൗ​ല​വി അ​മ്പ​ല​ക്ക​ണ്ടി, മു​ൻ വാ​ർ​ഡ്‌ അം​ഗം കെ.​ടി. മു​ഹ​മ്മ​ദ്‌, നെ​ച്ചൂ​ളി മു​ഹ​മ്മ​ദ്‌ ഹാ​ജി, പി. ​അ​ഹ​മ്മ​ദ്‌ കു​ട്ടി, പി.​പി. നൗ​ഫ​ൽ, എം.​ടി. അ​ബ്ദു​ൽ അ​സീ​സ്‌, ച​ന്ദ്ര​ൻ കു​ന്നോ​ട്ടി​ൽ, ബ​ഷീ​ർ മാ​ണി​ക്ക​ഞ്ചേ​രി, അ​നി​ൽ കു​മാ​ർ വെ​ളു​ത്തേ​ട​ത്ത്‌, ശ​ശി നൂ​ല​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.