സംഗീത വിദ്യാലയം പ്രവർത്തനമാരംഭിച്ചു
1281433
Monday, March 27, 2023 12:27 AM IST
കോഴിക്കോട്: കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ സംഗീത കലാ പഠനഗവേഷണ കേന്ദ്രം ആരംഭിച്ച സംഗീത വിദ്യാലയത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ. പിള്ള നിർവഹിച്ചു.
ലളിത സുന്ദരമായ ഗാനങ്ങളിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിൽ ഇടം നേടിയ സംഗീത സംവിധായകനായിരുന്നു കെ. രാഘവൻ മാസ്റ്ററെന്ന് കെ.പി.എൻ. പിള്ള പറഞ്ഞു. കർണാടക സംഗീത്തതിൽ ആഴത്തിൽ അറിവുള്ള കലാകാരനായിരുന്നു അദ്ദേഹം. സംഗീതത്തിന്റെ വ്യത്യസ്തമായ എല്ലാ വഴികളും അറിയാൻ അദ്ദേഹം ശ്രമിച്ചു. ശാസ്ത്രീയ സംഗീതത്തിൽ അധിഷ്ഠിതമായ ഗാനങ്ങൾ ഒരുക്കിയെങ്കിലും കൂടുതലും നാടൻ ശൈലിയിൽ ഗാനങ്ങളൊരുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. തനതായ ഗ്രാമീണ ശൈലയിലുള്ള ലാളിത്യമാർന്ന സംഗീതത്തിലൂടെയാണ് അദ്ദേഹം ഗാനങ്ങളിൽ അദ്ഭുതം സൃഷ്ടിച്ചതെന്നും കെ.പി.എൻ. പിള്ള പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ബാലൻ, സംഗീത വിദ്യാലയം ഡയരക്ടർ ആനന്ദ് കാവുംവട്ടം, അനിൽ മാരാത്ത്, വിൽസൺ സാമുവൽ, വിനീഷ് വിദ്യാധരൻ തുടങ്ങിയവർ പ്രംസഗിച്ചു. സ്റ്റേഡിയം കോർണറിലെ പൂതേരി ബിൽഡിംഗിലെ ഫൗണ്ടേഷൻ ഓഫീസിലാണ് സംഗീത വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അഡ്മിഷന് 9447757762,8848749017 നമ്പറുകളിൽ ബന്ധപ്പെടണം.