ചക്കിട്ടപാറയിൽ ഹരിത കർമ സേനയ്ക്ക് ഉപകരണങ്ങൾ നൽകി
1281006
Saturday, March 25, 2023 11:56 PM IST
ചക്കിട്ടപാറ: പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ ഹരിത കർമ സേനയ്ക്ക് ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സു നിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് അരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.എം വിനോദ് കുമാർ, പഞ്ചായത്തംഗം ബിന്ദു സജി, അസിസ്റ്റന്റ് സെക്രട്ടറി പി.എം ശ്രീജിത്ത്, ഹരിത കർമ സേന കോ-ഓഡിനേറ്റർ ഇ.എസ്. സവിത എന്നിവർ പ്രസംഗിച്ചു.