കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Thursday, March 23, 2023 12:20 AM IST
തി​രു​വ​മ്പാ​ടി: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കൂ​ട​ര​ഞ്ഞി പ​ട്ടോ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പെ​രു​ന്ത​ൽ​മ​ണ്ണ പു​ളി​യ​മ​ഠ​ത്തി​ൽ അ​ബ്ദു​ൽ ല​ത്വീ​ഫി​നെ (30) യാ​ണ് തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 7000 രൂ​പ​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​രു​പ​തി​ല​ധി​കം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​ണ് പ്ര​തി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്: കെ​ൽ​ട്രോ​ണി​ന്‍റെ വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കെ​ൽ​ട്രോ​ൺ സ​ർ​ട്ടി​ഫൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഹാ​ർ​ഡ്‌​വെ​യ​ർ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, യൂ​ത്ത് എം​പ്ലോ​യ​ബി​ലി​റ്റി സ്കി​ൽ ട്രെ​യി​നിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​ഡ്വാ​ൻ​സ് ഡി​പ്ലോ​മ ഇ​ൻ ഐ​റ്റി എ​നാ​ബി​ൾ​ഡ് സ​ർ​വീ​സ് ആ​ൻ​ഡ് ബി​പി​ഒ, കെ​ൽ​ട്രോ​ൺ സ​ർ​ട്ടി​ഫൈ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്രൊ​ഫ​ഷ​ണ​ൽ, അ​ഡ്വാ​ൻ​സ് ഡി​പ്ലോ​മ ഇ​ൻ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ യൂ​സിം​ഗ് ഫ്രീ ​ഓ​പ്പ​ൺ സോ​ഴ്സ് പ്ലാ​റ്റ്ഫോം എ​ന്നീ കോ​ഴ്‌​സു​ക​ൾ​ക്ക് പ്ല​സ്ടു/​വി​എ​ച്ച്എ​സ്‌​സി ആ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0495-2301772, 8590605275