പേരാമ്പ്രയില്‍ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, March 21, 2023 12:06 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ചെ​മ്പ്ര റോ​ഡ് ജം​ഗ്ഷ​നി​ല്‍ ജീ​പ്പി​ന് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു. മെ​യി​ന്‍ റോ​ഡി​ല്‍ കാ​യ​ണ്ണ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജീ​പ്പി​ന് മു​ക​ളി​ലാ​ണ് സ​മീ​പ​ത്തെ ഇ​ത്തി മ​രം ക​ട​പു​ഴ​കി വീ​ണ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു ജീ​പ്പ്. ഈ ​സ​മ​യം ജീ​പ്പി​ന​ക​ത്ത് നാ​ല് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​ട​ക്കം എ​ട്ട് യാ​ത്ര​ക്കാ​രി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.
മ​ര​ത്തി​ല്‍ പ​ട​ര്‍​ന്ന വ​ള്ളി​ക​ളും മ​ര​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ക​യ​റു​ക​ളും മ​റ്റും ഉ​ള്ള​തി​നാ​ല്‍ മെ​ല്ലെ​യാ​ണ് മ​രം ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച​ത്. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​രി​ക​ള്‍ പ​രു​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ജീ​പ്പി​ന്‍റെ ഒ​രു​വ​ശ​ത്ത് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​യ​ണ്ണ സ്വ​ദേ​ശി കെ.​എം. അ​ശോ​ക​ന്‍റെ​താ​ണ് ജീ​പ്പ്. പേ​രാ​മ്പ്ര അ​ഗ്നി ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സോ​ഷ്യ​ല്‍ ഡി​ഫ​ന്‍​സ് സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​ക​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.