മോഷ്ടിക്കുന്ന വാഹനങ്ങള്‍ "പാര്‍ട്‌സുകളാക്കുന്ന' സംഘം പിടിയില്‍
Tuesday, March 21, 2023 12:06 AM IST
കോ​ഴി​ക്കോ​ട് :മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ല്‍ പൊ​ളി​ച്ച് പാ​ട്‌​സു​ക​ളാ​ക്കി മാ​റ്റു​ന്ന കു​പ്ര​സി​ദ്ധ വാ​ഹ​ന മോ​ഷ​ണ സം​ഘം പി​ടി​യി​ല്‍.
വെ​ള്ള​യി​ല്‍ ജോ​സ​ഫ് റോ​ഡി​ലെ ക​ളി​യാ​ട്ട് പ​റ​മ്പ് കെ.​പി. ഇ​ക്ബാ​ല്‍ (54), ചെ​ങ്ങോ​ട്ട്കാ​വ് ,പാ​വ​ര്‍ വ​യ​ലി​ല്‍ കെ.​വി. യൂ​ന​സ് (38) ചെ​ങ്കോ​ട്ട് കാ​വ് കൊ​ട​ക്കാ​ട​ന്‍ കു​നി​യി​ല്‍ കെ.​കെ. മ​ണി (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 11-ന് ​സ​രോ​വ​രം ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പാ​സ​ഞ്ച​ര്‍ ഓ​ട്ടോ മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
യൂ​ന​സും മ​ണി​യും ചേ​ര്‍​ന്നാ​ണ് ഓ​ട്ടോ മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ച്ച ഓ​ട്ടോ ഇ​ക്ബാ​ലി​ന്‍റെ അ​ടു​ത്താ​ണ് പൊ​ളി​ക്കാ​നാ​യി എ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.
ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.
യൂ​ന​സ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.
മോഷ്ടിച്ച വാഹനം പാര്‍ട്‌സുകളാക്കുന്നവരും
കുടുങ്ങും
കോ​ഴി​ക്കോ​ട് : മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ എ​ന്‍​ജി​ന്‍ ന​മ്പ​ര്‍ മാ​റ്റി ആ​വ​ശ്യ​മു​ള്ള ന​മ്പ​ര്‍ അ​ടി​ച്ചു​കൊ​ടു​ക്കാ​നും 'പൊ​ളി മാ​ര്‍​ക്ക​റ്റി​ലെ' ചി​ല​ര്‍ ത​യാ​റാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ട്‌​സു​ക​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ പ​ല​രും ഇ​വ മോ​ഷ്ടി​ച്ച​താ​ണോ​യെ​ന്ന് അ​റി​യു​ക​യി​ല്ല. കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ഷ​ണ​വ​സ്തു വാ​ങ്ങി​യ​വ​രെ പോ​ലീ​സ് തേ​ടി​യെ​ത്തു​മ്പോ​ഴാ​ണ് തൊ​ണ്ടി​മു​ത​ലാ​ണ് സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത് തു​ച്ഛ​മാ​യ പ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ കൂ​ടു​ത​ല്‍ തു​ക മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ പാ​ട്‌​സു​ക​ള്‍ വി​ല്‍​ക്കു​ന്ന​ത് വ​ഴി ക​ച്ച​വ​ട​ക്കാ​ര​ന് ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്‍​ജി​ന്‍ ഇ​ന​ത്തി​ല്‍ മാ​ത്രം മോ​ഷ്ടാ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ തു​ക ക​ച്ച​വ​ട​ക്കാ​ര്‍ തി​രി​ച്ചു​പി​ടി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള പാ​ട്‌​സു​ക​ള്‍ ഏ​താ​ണെ​ന്ന് നോ​ക്കി മോ​ഷ​ണം ന​ട​ത്തു​ന്ന രീ​തി​യെ കു​റി​ച്ചും ചി​ല വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.