മണ്ണൂർ ഗവ. എൽപി സ്കൂൾ എഴുപതാം വാർഷികം ആഘോഷിച്ചു
1279518
Tuesday, March 21, 2023 12:05 AM IST
മരുതോങ്കര: മണ്ണൂർ ഗവ. എൽപി സ്കൂൾ എഴുപതാം വാർഷികാഘോഷവും വിരമിക്കുന്ന
പ്രധാനാധ്യാപകൻ കെ.കെ. അശോകനുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിഡന്റ്
ഷീജ ശശി ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ എൻ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷമീന, പഞ്ചായത്തംഗങ്ങളായ പി.സി. സീമ, ടി.പി. ആലി,ടി. അജിത, സ്വാഗത സംഘം ഭാരവാഹികളായ പവിത്രൻ, ജമാൽ കോരംങ്കോട്, ടി.കെ സുബൈർ, വി.കെ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.